കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി അവഹേളിച്ചു.
സിപിഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ തിരുത്തേണ്ടതു പാർട്ടി നേതൃത്വമാണ്. അവരെ മുന്നണിയിലെ ഘടകകക്ഷി പാർട്ടിയല്ല തിരുത്തേണ്ടതെന്നും രാഷ്ട്രീയ റിപ്പോർട്ടിനുമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.
സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെയും വിമർശനമുണ്ടായി.
കർഷക ക്ഷേമനിധി ബോർഡിന് ധനവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ധനവകുപ്പ് തടസ്സവാദം ഉന്നയിക്കുകയാണെന്ന വിമർശനം ഉയർന്നത് . പണം അനുവദിക്കുന്നതിൽ ധനവകുപ്പ് പിശുക്ക് കാണിക്കുകയാണെന്നും വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക