താൻ ഇനി പ്രണയ ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്ന് ദുൽഖർ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ റൊമാന്റിക് വേഷങ്ങൾ ഇനിയും ചെയ്യണമെന്ന് ദുൽഖറിനോട് ആവശ്യപ്പെടുകയാണ് നടി മൃണാള്‍ താക്കൂർ.
“ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്റിക് കഥാപാത്രങ്ങള്‍ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്റെ രാജ്, രാഹുല്‍ തുടങ്ങിയ കഥാപാത്രങ്ങൾ എന്ത് മനോഹരമാണ്.
അദ്ദേഹം കാരണമാണ് ഞാന്‍ കുറച്ചെങ്കിലും റൊമാന്റിക് ആയി അഭിനയിക്കുന്നത്. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം.
ഞങ്ങളുടെ ഹൃദയം തകരും വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ. പക്ഷേ നിര്‍ത്തുമെന്ന് പറയരുത്”, എന്നാണ് മൃണാൾ പറഞ്ഞത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക