ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് മേ ഹൂം മൂസ. ചിത്രത്തിലെ ഒരു ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടത് . ആരമ്പ തേനിമ്പ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്. മധു ബാലകൃഷ്ണന് ആണ് ആലപിച്ചിരിക്കുന്നത്.
ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന് നേരത്തെ പറഞ്ഞിരുന്നു. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക