കൊച്ചി: പറവൂരിൽ ഗർഭിണി ഭർതൃവീട്ടിൽ ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണു മരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കളുമായി സംസാരിക്കാൻ അമലയെ അനുവദിച്ചില്ലെന്ന് ബന്ധു ലാവണ്യ ആരോപിച്ചു. അമല ഗർഭിണിയാണെന്ന വിവരം പോലും അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപണമുയർത്തുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക