നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ബഹുമുഖ പ്രതിഭയാണ് പൃഥ്വിരാജ് സുകുമാരൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ കടുവ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയ പൃഥ്വിയോട് ആരാധകർ ചോദിച്ച ചോദ്യവും അതിന് മറുപടി ആയി അദ്ദേഹം നൽകിയ രസകരമായ ഉത്തരവുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
സിനിമയിൽ വന്നില്ലായെങ്കിൽ ആരാകും എന്നായിരുന്നു പ്രേക്ഷകന്റെ ചോദ്യം.
“സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് പ്രസംഗ മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു.
കുടുംബത്തിലെ ചിലരൊക്കെ എന്നോട് സിവില്‍ സര്‍വീസ് എഴുതാനായി പറഞ്ഞിരുന്നു. നാടിന്റെ ഭാഗ്യം ഞാനെഴുതാത്തത്. 9 മുതൽ 5 വരെയുള്ള ജോലി എനിക്കെന്തായാലും പറ്റില്ല.
എപ്പോഴും മാറ്റങ്ങള്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അന്ന് ട്രാവല്‍ വ്ളോഗര്‍ എന്ന ഓപ്ഷനൊന്നും ഇല്ല. അങ്ങനെന്തെങ്കിലുമായേനെ. പ്രവചിക്കാനാവാത്ത കാര്യങ്ങള്‍ സംഭവിക്കുന്നത് എനിക്കിഷ്ടമാണ്. അടുത്ത 10 വര്‍ഷത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചാൽ ആഗ്രഹിക്കാനെ പറ്റൂവെന്നെ പറയാനാകൂ.
പ്രവചനങ്ങളൊന്നും നടത്തുന്നയാളല്ല ഞാന്‍. 10 വര്‍ഷം മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ ആഗ്രഹങ്ങളാണ് പറഞ്ഞത്. അല്ലാതെ പ്രവചനങ്ങളല്ല. ഇപ്പോഴെത്തി നില്ക്കുന്ന സ്റ്റേജില്‍ എത്തണേയെന്നായിരുന്നു അന്ന് ആഗ്രഹിച്ചത്.
10 വര്‍ഷം കഴിഞ്ഞാലും ഇതേപോലെ ചെയ്യാനാവാണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനും എനിക്ക് ചുറ്റിലുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്നാഗ്രഹിക്കുന്നുണ്ട്. ഇതെന്തൊരു ആഗ്രഹമാണെന്നൊക്കെ തോന്നിയേക്കും… അങ്ങനെയല്ല. ഞാനിപ്പോള്‍ ഹാപ്പിയാണ്.” പൃഥ്വിരാജ് പറഞ്ഞു.
തീർപ്പ് ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അൽഫോൻസ് പുത്രന്റെ ഗോൾഡ് ആണ് പൃഥ്വിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നയൻതാരയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക