ഉള്ളിക്കറിക്ക് ആവശ്യമായ ചേരുവകൾ
ചെറിയ ഉള്ളി – 15
സവാള – 1
പച്ചമുളക് – 3 to 4
വാളൻ പുളി – 1ചെറുനാരങ്ങാവലുപ്പത്തിൽ
മുളക് പൊടി – 1 1/2 tsp
മഞ്ഞൾ പൊടി – 1/2 tsp
ശർക്കര – 1 small piece
അരിപ്പൊടി – 1 tbsp
മല്ലിയില – 2 tbsp
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കടുക് താളിക്കാൻ :
വെളിച്ചെണ്ണ – 2 tsp
കടുക് – 1/2 tsp
ജീരകം – 1/2 tsp
ഉലുവ – 1/4 tsp
ഉണക്ക മുളക് – 2
കറിവേപ്പില
ചട്ടി അടുപ്പത്തു വെച്ചു ചൂടായി വരുമ്പോൾ അതിലേക്കു എണ്ണ ഒഴിച്ച് ഉള്ളിയും സവാളയും ഇട്ടു വഴറ്റി എടുക്കണം. പച്ചമുളകും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം, ഇതിലേക്ക് മുളക് പൊടിയും, മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയതിനു ശേഷം, വാളൻ പുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കണം. ചെറിയ ഒരു കഷ്ണം ശർക്കര ഇതിലേക്ക് ചേർത്ത് കൊടുക്കണം. കറി അൽപ്പസമയം അടച്ചു വെച്ചു തിളപ്പിച്ചതിനു ശേഷം അൽപ്പം അരിപ്പൊടിയിലേക്കു കുറച്ചു വെള്ളവും ചേർത്ത് യോജിപ്പിച്ചു കറിയിലേക്കു ചേർത്ത് കൊടുക്കണം. കറി അൽപ്പം കുറുകി കിട്ടുന്നതിന് വേണ്ടി ആണു ഇങ്ങനെ ചെയ്യുന്നത് . ഇതിലേക്ക് അൽപ്പം മല്ലിയില കൂടി ചേർത്ത് ഒന്ന് രണ്ടു മിനിറ്റ് കൂടി അടച്ചു വെച്ചു ചൂടാക്കണം.
കറി ആവശ്യത്തിന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി, ഇതിലേക്ക് മേൽപ്പറഞ്ഞ കടുക് താളിക്കാൻ ഉള്ള ingredients എല്ലാം എണ്ണയിൽ താളിച്ചു കറിയിലേക്കു ചേർത്ത് ചൂടോടെ ചോറിന്റെ കൂടെ വിളംബാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക