സദ്യയിൽ ആവശ്യം വേണ്ട ഒരു വിഭവമാണ് അച്ചാർ . ഇത്തവണ ഓണത്തിന് വെളുത്തുള്ളിയും, പച്ചമുളകും കൊണ്ട് ഒരു അച്ചാർ കൂടി തയ്യാറാക്കാം
വെളുത്തുള്ളി പച്ചമുളക് അച്ചാറിന് ആവശ്യമായ സാധനങ്ങൾ
1.തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് – 500 ഗ്രാം
2.പച്ചമുളക് മുളക് ഞെട്ടോടു കൂടിയത് – ഒരു പിടി
3.ഇഞ്ചി പൊടിയായി അരിഞ്ഞത് – 30 ഗ്രാം
4.കറിവേപ്പില – ആവശ്യത്തിന്
5.മഞ്ഞള്‍ പൊടി – 5 ഗ്രാം
6.കാശ്മീരി മുളക് പൊടി – 30ഗ്രാം
7.വറുത്തുപൊടിച്ച ഉലുവ പൊടി -10 ഗ്രാം
8.കടുക് ചതച്ചത് – 4ഗ്രാം
9.കായം പൊടി – ഗ്രാം
10.ഉപ്പ് – ആവശ്യത്തിന്
11.വിനാഗിരി – 50 ഗ്രാം
12.നല്ലെണ്ണ – 100 മില്ലി
13.കടുക് – 5 ഗ്രാം
ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയുംവെളുത്തുള്ളിയും ചേര്‍ത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്പം മൂത്തുവരുമ്പോള്‍ പച്ചമുളകും,മുളക് പൊടിയും മഞ്ഞളും, ഉലുവാപ്പൊടിയും, കടുക് ചതച്ചതും, കായവും, ഉപ്പും ചേര്‍ത്ത്
ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 -3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരി ചേര്‍ത്ത് തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു കുപ്പിയില്‍ അടച്ചു വെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക