ബേസിൽ ജോസഫ് നായകനായ പാൽത്തു ജാൻവർ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരൂപകരും പ്രശംസ ചൊരിയുന്ന ഈ ചിത്രത്തെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങളാണ് ബേസില്‍ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍… തണുപ്പത്ത്.. പാല്‍തു ജാന്‍വര്‍ ഡേയ്സ്, ‘ എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്. ഇന്ദ്രൻസ്, ജോണി ആന്റണി, ദീലിഷ് പോത്തൻ ക്യാമറയും ലൈറ്റിങ്ങുമൊക്കെയായി നിരവധി പേരെയും ചിത്രത്തിൽ കാണാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക