ഒരുമിച്ചു ചുവടുവച്ച് താരങ്ങൾ. അഭിനേതാക്കളായ ഭാവന, ശിൽപ ബാല, ഷഫ്ന, മൃദുല മുരളി എന്നിവരാണ് ഒരുമിച്ചുള്ള ഡാൻസ് വിഡിയോയുമായി ആരാധകർക്കു മുന്നിലെത്തിയത്.
സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗീ ജീൻസും ഷൂസുമണിഞ്ഞ്’ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിനൊപ്പമാണ് കൂട്ടുകാരികളുടെ തകർപ്പൻ പ്രകടനം. മുണ്ടും ഷർട്ടും ധരിച്ച് കൂളിങ് ഗ്ലാസ് വച്ചാണ് നാൽവർ സംഘം ചുവടുവച്ചത്. ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ വച്ചായിരുന്നു താരങ്ങളുടെ രസിപ്പിക്കും പ്രകടനം.
‘ബാഗീ ജീൻസും ഷൂസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ’ എന്ന അടിക്കുറിപ്പോടെ ഭാവന പങ്കുവച്ച വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. താരങ്ങളുൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
മുൻപും ഭാവനയുടേയും കൂട്ടുകാരികളുടേയും നൃത്ത വിഡിയോകൾ സമൂഹമാധ്യമലോകത്തു ചർച്ചയായിട്ടുണ്ട്. ഗായിക സയനോരയും നടി രമ്യ നമ്പീശനും ഇവരുടെ അടുത്ത സുഹൃത്തുക്കളാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക