രാത്രി ഭക്ഷണത്തിനായി ബിരിയാണി ഉണ്ടാക്കാത്തതിൽ കലികയറിയ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം.
അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ വിക്രം കുത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക