പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് യൂറിക്ക് ആസിഡ്. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് അധികമായൽ അത് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.
യൂറിക് ആസിഡ്ഉള്ളവർ മാംസം, കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്ഡ്, ബിയര്‍, മദ്യം, കേക്ക്, കോള, ടിന്നില്‍ വരുന്ന ജ്യൂസ് എന്നിവ അധികം ഭക്ഷിക്കാത്തിരിക്കാന്‍ ശ്രദ്ധിക്കുക. യൂറിക് ആസിഡ് ഉള്ളവർ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ അറിയുക
നേന്ത്രപ്പഴം
നേന്ത്രപ്പഴം ആണ് ഈ പട്ടികയിലെ ഒന്നാമന്. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം. പ്യൂരിൻ വളരെ കുറഞ്ഞ പഴം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ആപ്പിള്‍
ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്.
കോഫി ഒഴിവാക്കുക
കോഫി കുടിക്കുന്നത് ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്നാണ് ‘ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ഓറഞ്ച്, നാരങ്ങ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു.
ഗ്രീന്‍ ടീ
ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക