ലഖ്നൗ: ആന്റി, പപ്പാ, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു… പപ്പാ എന്നോട് ക്ഷമിക്കൂവെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് ലഖ്നൗവിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
ചൊവ്വാഴ്ച രാവിലെ സ്കൂളിൽ പോയ പെൺകുട്ടി അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൗ ഗ്രാമത്തിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിച്ചു.
വിദ്യാർത്ഥിയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. പതിമൂന്നുകാരിയുടെ മൃതദേഹം ഏറ്റുവാങ്ങി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തുകൊണ്ടാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ആന്റി, പപ്പാ, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു… പപ്പാ എന്നോട് ക്ഷമിക്കൂ എന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക