കോഴിക്കോട്: തിരുവമ്പാടിയില്‍ കനത്ത മഴയെ തുടര്‍ന്ന്
മേലെ മറിപ്പുഴ വനമേഖലയിൽ ഉരുള്പൊട്ടലുണ്ടാതായി റിപ്പോര്‍ട്ട്. കൃഷിനാശവും ആളപായവും ഇല്ല.
വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയിൽ പതിച്ച് പുഴയിലെ ഒഴുക്ക് നിലച്ച നിലയിലാണ്. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക