ദുബായ്: ഏഷ്യാകപ്പില്‍ തുടർന്നുള്ള പരമ്പരകളിലും വിരാട് കോലി രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അസ്വസ്ഥത പ്രകടിപ്പിച്ച് കെ.എൽ. രാഹുൽ. ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്?പുറത്തിരിക്കണോ എന്ന് കെ.എൽ രാഹുൽ മാധ്യമപ്രവർത്തകനോടു ചോദിച്ചു.
‘‘ വിരാട് സ്കോർ ചെയ്യുന്നത് ഞങ്ങൾക്ക് ബോണസാണ്. കഴിഞ്ഞ രണ്ട്, മൂന്ന് പരമ്പരകളിലായി ബാറ്റിങ് മെച്ചപ്പെടുത്താൻ കോലി ശ്രമിക്കുകയാണ് ഇപ്പോഴാണ് ഫലം കണ്ടത്. ഓപ്പണറായി കളിച്ചാൽ മാത്രമേ സെഞ്ചറി നേടാനാവു എന്നില്ല.
മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോഴും സെഞ്ചറി നേടാൻ കഴിയും. ടീം എന്ത് റോൾ ആണ് കോലിയിൽ നിന്ന് ആവശ്യപ്പെടുന്നത് എന്നതിൽ ആണ് കാര്യം. കോലിയെ പോലെയുള്ള ഒരു താരം ഫോമിലേക്ക് തിരികെ എത്തിയതിൽ സന്തോഷം.
അടുത്ത കളിയിൽ ചിലപ്പോൾ കോലിയെ മറ്റൊരു ദൗത്യമാകും ടീം ഏൽപ്പിക്കുക. അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല’–വാർത്താ സമ്മേളനത്തിൽ കെ.എൽ രാഹുൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക