പത്തൊൻപതാം നൂറ്റാണ്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ കുടുംബസമേതം സംവിധായകൻ വിനയന് നേരിട്ടെത്തി നന്ദി പറയുകയാണ് സിജു വിൽസൺ .
കരുത്തുനായ ആക്ഷൻ ഹീറോയെ മലയാളത്തിന് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിനയൻ പറഞ്ഞു. സിജു വിൽസൺ തനിക്ക് ചുംബനം നൽകുന്ന ചിത്രം പങ്കുവച്ചായിരുന്നു വിനയന്റെ പ്രതികരണം.
‘‘സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാൻ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാൻ കാണുന്നു, കരുത്തനായ ഒരു ആക്ഷൻ ഹീറോയെ മലയാളസിനിമയ്ക്കു സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണു ഞാൻ…
ആറാട്ടുപുഴ വേലായുധപ്പണിക്കരാകാൻ വേണ്ടി ആത്മ സമർപ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും… എന്നെസ്നേഹിച്ച, നില നിർത്തിയ പ്രിയ മലയാളത്തിനും നന്ദി…’’–വിനയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക