കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ ഏറെ കൗതുകം ജനിപ്പിച്ചത് പൂർണമായും വെള്ള നിറത്തിലുള്ള മുറിയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനെ കുറിച്ചാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഈ കൗതുകം കുറച്ചുകൂടി വർധിപ്പിച്ചിരിക്കുകയാണ്. കുറ്റവാളികൾക്ക് നൽകുന്ന കൊടും ക്രൂരമായ ശിക്ഷാരീതികളിൽ ഒന്നായ വൈറ്റ് റൂം ടോർച്ചറിങ് ചിത്രത്തിൽ പരാമർശിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.
പൂർണ്ണമായ ഒറ്റപ്പെടൽ ലക്ഷ്യമിട്ടുള്ള ഒരു തരം മാനസിക പീഡനമാണ് വൈറ്റ് റൂം ടോർച്ചറിങ്. ദൃശ്യപരമായി, തടവുകാരന് എല്ലാ നിറങ്ങളെയും നഷ്ടപ്പെടുത്തും. ഭിത്തികൾ, തറ, സീലിംഗ്, അതുപോലെ വസ്ത്രങ്ങൾ, ഭക്ഷണം എന്നിവയെല്ലാം വെളുത്ത നിറത്തിലുള്ളതായിരിക്കും. നിഴലുകൾ പ്രത്യക്ഷപ്പെടാത്ത വിധത്തിൽ നിയോൺ ട്യൂബുകൾ കുറ്റവാളിയുടെ മുകളിൽ സ്ഥാപിച്ചിരിക്കും. ഇത് കൂടാതെ ശബ്ദങ്ങളോ സാമൂഹിക ഇടപെടലുകളോ ഉണ്ടാകില്ല. കാവൽക്കാർ ശബ്ദമുണ്ടാക്കാതിരിക്കാൻ പാഡഡ് ഷൂ ധരിച്ച് നിശബ്ദരായി നിൽക്കും. തടവുകാർക്ക് തങ്ങളെയല്ലാതെ മറ്റൊന്നിനെയും കേൾക്കാനാവില്ല. ദീർഘകാലം ഇത്തരത്തിൽ കഴിയുന്നതോടെ തടവുകാരൻ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നു. ഇറാനിലാണ് ഈ പീഡനം കൂടുതലും നടന്നത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക