ന്യൂമെക്സിക്കോ: ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കമിതാക്കളായിരുന്ന മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍. ഇവരുടെ വിചാരണ നടപടികൾ പുരോഗമിക്കുന്നു.
രണ്ടു പ്രതികൾക്ക് ഇരുപതിലേറെ വകുപ്പുകൾ വീതം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നു പേർക്കും ചേർന്ന് 50 ലേറെ വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന് ലോ ആൻഡ് ക്രൈം റിപ്പോർട്ട് ചെയ്തു.
ജയ്മി കുഷ്മാൻ (37), ജാമി സേന (29), ലോറ മെലൻകോൻ (41) എന്നവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ജയ്മി കുഷ്മാന്റെ മുൻ കാമുകിയാണ് ജാമി സേന. ലോറ മെലൻകോൻ ജയ്മി കുഷ്മാനുമായി പ്രണയത്തിലായിരുന്നു.
ഇവർ ഒരുമിച്ചുണ്ടായിരുന്ന കാലഘട്ടത്തിൽ കുട്ടികളെ ശ്രദ്ധിക്കാതെ ജീവിക്കുകയും അവരെ മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക