ജിബു ജേക്കബ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ഇപ്പോഴിതാ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആരമ്പ തേനിമ്പ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്.
ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്. മധു ബാലകൃഷ്ണന് ആണ് ആലപിച്ചിരിക്കുന്നത്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക