ശരീരഭാരവും അമിതമായ കൊഴുപ്പും കുറയ്ക്കാനുള്ള വഴികള്‍ തിരയുന്നവർക്ക് ചില കാര്യങ്ങള്‍ .
ഭക്ഷണത്തില്‍ മധുരവും അന്നജവും കൊഴുപ്പും കുറച്ചു ശരീരത്തില്‍ എത്തിപ്പെടുന്ന കാലറിയുടെ അളവ് കുറയ്ക്കുക. ശരീരത്തിന്റെ ഈ ആവശ്യത്തിനപ്പുറം വരുന്ന മധുരവും കൊഴുപ്പുമെല്ലാം വിവിധഭാഗങ്ങളില്‍ കൊഴുപ്പായി അടിഞ്ഞു കൂടുകയാണ് ചെയ്യുക.
ജങ്ക് ഫുഡ് മാത്രമല്ല, എത്ര ഹെൽത്തിയായ ഭക്ഷണവും അമിതമായി കഴിച്ചാൽ അത് ശരിരത്തോട് ചെയ്യുന്നത് ജങ്ക് ഫുഡ്ഡിന്റെ ഏതാണ്ട് അതേ അപകടം തന്നെയാണെന്നും ഓർമ വേണം.
2. വ്യായാമം ശീലമാക്കുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. വ്യായാമം ചെയ്യുന്നത് ഒന്നോ രണ്ടോ ദിവസങ്ങളിൽ നിർത്തിയാൽ ഇതൊരു ചിട്ടയായി പോവാതിരിക്കാനും, ഈ ബ്രേക്കുകൾ വ്യായാമം സ്ഥിരമായി മുടങ്ങുന്ന അവസ്ഥയിലേക്കും എത്തിക്കും.
3. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. അതില്‍തന്നെ ആരോഗ്യകരമായ പ്രാതല്‍ തീര്‍ച്ചയായും ഉറപ്പ് വരുത്തുക. രാത്രി മുഴുവന്‍ പട്ടിണി കിടന്ന ശേഷം കഴിക്കുന്ന ബ്രേക്ഫസ്റ്റ് ഒരു ദിവസം മുഴുവന്‍ മുന്നോട്ടു പോകാനുള്ള തുടക്കമാണ്. യാതൊരു കാരണവശാലും ബ്രേക്ക് ഫസ്റ്റ് ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കാതിരിക്കുക.
4. സ്ഥിരമായി വീട്ടില്‍ നിന്ന് കഴിക്കുന്നവരായാലും സ്ഥിര യാത്രക്കാര്‍ ആയിരുന്നാലും ആവശ്യത്തിനു മാത്രം കഴിക്കാനും അതിനപ്പുറം കഴിക്കാതിരിക്കാനും പരിശീലിക്കാം.
എത്ര സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്താണെങ്കിലും ആവശ്യത്തിലേറെ ഭക്ഷണം പ്ലേറ്റിൽ വിളമ്പാന്‍ ആരെയും അനുവദിക്കാതെ നോക്കുക.
പ്ലേറ്റിൽ സാലഡുകളും മറ്റും ആദ്യംതന്നെ എടുത്ത് കഴിച്ച് തുടങ്ങിയാൽ അന്നജവും കൊഴുപ്പും അടങ്ങിയ മറ്റ് ഭക്ഷണം അളവിനുള്ളിൽ നിയന്ത്രിക്കാൻ പലർക്കും സാധിക്കാറുണ്ട്,
5. ഭക്ഷണം അഞ്ചോ ആറോ ചെറിയ മീലുകൾ ആയി കഴിക്കുന്നത് വിശപ്പ് നിയന്തിക്കുന്നതിനും ശരീരത്തിന് തുടർച്ചയായി ഊർജ്ജം ലഭിക്കുന്നതിനും സഹായിക്കും.
എന്തിനാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കേണ്ട ആവശ്യം എന്ന് ഓരോ തവണയും ചിന്തിക്കുക. വിശക്കാതെയും നേരമെത്താതെയും കൊറിച്ചു കൊണ്ടിരിക്കുന്ന ശീലം പാടെ ഉപേക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക