ജീവിത കാലം മുഴുവൻ സമ്പാദിച്ചാലും ഒരു സാധാരണക്കാരന് ഇന്ത്യയിൽ എത്ര മാത്രം നേടാനാകും? പരിമിതമായിരിക്കും അതിന്റെ സാധ്യത. എന്നാൽ ഇങ്ങനെയുള്ള അവസ്ഥ രാജ്യത്ത് നില നിൽക്കുമ്പോൾ തന്നെയാണ് വളരെ ചുരുക്കം ചിലർ അതി സമ്പന്നർ ആയി മാറുന്നത്. എങ്ങനെ ആണിത് സംഭവിക്കുന്നത്?
സാമ്പത്തിക രംഗത്ത് ഇന്ത്യയിൽ നില നിൽക്കുന്ന അസമത്വം തന്നെയാണ് ഇതിന്റെ കാരണം. ഉള്ളവന്റെ കൈകളിലേക്ക് വാരിക്കോരി കൊടുക്കുന്ന വ്യവസ്ഥയുള്ള നാട്ടിൽ ഇതേ സംഭവിക്കൂ.
ഭരണ സംവിധാനത്തെ നിയന്ത്രിക്കുന്നവരുടെ സമ്പന്നരോടുള്ള നയം മാറത്ത കാലത്തോളം ഈ അവസ്ഥ തുടരും.
അദാനിയുടെ അഭൂത പൂർവ്വമായ വളർച്ച കാണുക.
ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫിനെയും തള്ളി അദാനി ലോകത്തെ അതി സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 154.7 ബില്യൻ ഡോളർ ആണ് അദാനിയുടെ ആസ്തി. ഒരു കാലത്ത് അംബാനി ആയിരുന്നെങ്കിൽ ഇപ്പോൾ കുതിക്കുകയാണ് അദാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക