ആയുർവേദ വിധിപ്രകാരം ചില ഭക്ഷണ പദാർത്ഥങ്ങൾ രാത്രിയിൽ കഴിക്കുന്നത് ആരോഗ്യത്തെയും ഉറക്കത്തെയും പ്രതികൂലമായി ബാധിക്കും. ആയുർവേദം പറയുന്ന രാത്രിയിൽ നിഷിദ്ധമായ ആ ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ചോറിനോടൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ രാത്രിയിൽ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആയുർവ്വേദം വിലക്കുന്നു. ഇത് പോലെ തന്നെ ചോറ്, മാംസാഹാരം എന്നിവ രാത്രിയിൽ വർജ്ജിക്കാനും ആയുർവേദം അനുശാസിക്കുന്നു.
കഫദോഷത്തെ വര്ധിപ്പിക്കാത്തതാകണം രാത്രിയിലെ ഭക്ഷണം. എണ്ണ ചേർത്ത ഭക്ഷണങ്ങൾ, അമിതമായ മധുരം, ചോക്ലേറ്റുകൾ എന്നിവ ഒഴിവാക്കുക.
സസ്യേതര ഭക്ഷണം, ഐസ് ക്രീം പോലെ തണുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
തൈരിന് പകരം മോരിൻ വെള്ളം, ചോറിനു പകരം ചപ്പാത്തി എന്നിവ രാത്രിയിൽ ശീലമാക്കുക.
കറിവേപ്പില, മഞ്ഞൾ, ഇഞ്ചി എന്നിവ ചേർന്ന ഭക്ഷണം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക