കുഞ്ചാക്കോ ബോബൻറെ ഒരു ഹിറ്റ് ചിത്രമായിരുന്നു ‘ഓര്‍ഡിനറി’. ഈചിത്രത്തിൽ ‘ഇരവി’എന്ന ബസ് കണ്ടക്ടറായിട്ടായിരുന്നു കുഞ്ചാക്കോ വേഷമിട്ടത്. ഇപ്പോൾ ചാക്കോച്ചൻ പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ചര്‍ച്ചയാവുന്നത്.
കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്നു കുഞ്ചാക്കോ ബോബൻ വിളിച്ചുപറയുന്നതും കേള്‍ക്കാം. മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതയിരിക്കുന്നതും. ‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമൊഷൻ കിട്ടിയപ്പോള്‍ എണ്ണം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് ‘ഓര്‍ഡിനറി’യുടെ സംവിധായകൻ സുഗീതിനെയും വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബൻ ടാഗ് ചെയ്തിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക