കൈകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളിൽ പലരും അവരുടെ നഖങ്ങൾ നീട്ടി വളർത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ നീട്ടി വളർത്തുന്നത് കൊണ്ട് കൈകൾ കാണാൻ ആകർഷകത്വം ഉള്ളതാകുമെങ്കിലും നിരവധി ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
വിരല്‍ത്തുമ്പിൽ നിന്നും മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകും. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമാണ്. അതിനാൽ തന്നെ നഖം നീട്ടി വളർത്തിയിരിക്കുന്നവർ ആഹാരം കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും ഒക്കെ മുമ്പ് 15 സെക്കന്‍ഡെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക