മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്നൊരു സിനിമ എന്നത് മലയാള സിനിമാ ആരാധകരുടെ എക്കാലത്തെയും സ്വപ്നമാണ്. ഇപ്പോഴിതാ ദുൽഖറും അതേപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ….
” വാപ്പച്ചിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് നടക്കാത്ത സ്വപ്നമൊന്നുമല്ല. ഒന്നിച്ചുള്ള സിനിമ എന്റെയും ആഗ്രഹമാണ്. എന്നാല്‍ അക്കാര്യത്തിലെ അവസാന തീരുമാനം വാപ്പച്ചിയുടേതായിരിക്കും. ഞാന്‍ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. താടി കറുപ്പിക്കാന്‍ മസ്കാര പുരട്ടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുപ്പായി ഇരിക്കും. പക്ഷെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ല. ഇങ്ങനെ പോകുകയാണെങ്കില്‍ കുറച്ച് നാള് കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കുന്നതും കാണാം. തനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചി. കാരണം അദ്ദേഹത്തിന്റെ താല്പര്യങ്ങളും ചിന്തകളുമൊക്കെ ചെറുപ്പമാണ്. പുതിയ ടെക്നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം ആണ് വാപ്പച്ചിയുടെ താല്പര്യം. എനിക്കാണെങ്കിൽ വിന്റേജ് ഐറ്റംസിനോട് താല്പര്യം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക