കുറേ സമയം മിണ്ടാതിരുന്നാൽ അതൊരു സാധനയോ വ്രതമോ ആവുകയില്ല. മൗനമെന്നാൽ മിണ്ടാതിരിക്കൽ എന്നുള്ള അർത്ഥത്തിലല്ല. മൗനം, ത്രികരണാത്മകമായിരിക്കണം അതായത് വാക്മൗനം, കായമൗനം, മനോ മൗനം എന്നിവ ചേർന്നതായിരിക്കണം മൗന വ്രതം. കൺമുമ്പിലുള്ള വസ്തുവിനെ മനോ നിയന്ത്രണത്താൽ കാണാതിരിക്കുന്ന അവസ്ഥ.മേൽ പറഞ്ഞ മൂന്നു രീതിയിലുള്ള നിയന്ത്രണത്തെയാണ് മൗനവ്രതമെന്നു പറയുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ സകല വ്രതങ്ങളിലും വെച്ച് ശ്രേഷ്ഠമായത് മൗന വ്രതമാണെന്ന് പറയുന്നുണ്ട്. ജപം, ധ്യാനം, പൂജ, സാധന, പ്രാർത്ഥന എന്നിവ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് മൗനവ്രതവും. മൗനവ്രതം അതിസൂക്ഷ്മവും അതിവിശിഷ്ടവുമായ ഒന്നായിത്തന്നെ മൗനവ്രതത്തെയും കണക്കാക്കണമെന്ന് ഭഗവാൻ ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക