മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും കലകളും മാറി മുഖം കണ്ണാടി പോലെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന മൂന്ന് എണ്ണകൾ പരിചയപ്പെടാം.
ഇതിൽ ആദ്യത്തേത് നമ്മുടെ വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണ ത്വക്കില്‍ ജലാംശം നിലനിര്‍ത്തി ചര്‍മ്മത്തെ മൃദുവാക്കുകയും സ്വാഭാവികത നിലനിര്‍ത്തുകയും ചെയ്യും. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങള്‍ അടയ്ക്കാന്‍ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കും. സുഷിരങ്ങള്‍ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. ശരീരത്ത് കാണപ്പെടുന്ന ‘സ്ട്രച്ച് മാര്‍ക്കുകള്‍’ അകറ്റാനും വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ചര്‍മ്മത്തിലെ ചുളിവുകള്‍ പ്രതിരോധിക്കാന്‍ ഏറ്റവും നാലൊരു മാർഗമാണ് ആവണക്കെണ്ണ. മൂന്ന് തുള്ളി ആവണക്കെണ്ണയും മൂന്ന് തുള്ളി വെളിച്ചെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയാം.
ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പന്നമായ ഒലീവ് ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവും നല്കാന് ഒലിവ് എണ്ണ സഹായിക്കും. വരണ്ട ചര്‍മ്മം ഉള്ളവര്‍ ദിവസവും ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും നിറം വര്‍ദ്ധിപ്പിക്കാനും ഒലീവ് ഓയില്‍ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക