ചെന്നൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസണാണ് നയിക്കുന്നത്. അപ്രതീക്ഷിതമായാണ് ബിസിസിഐ സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിന്റെ നായകനാക്കിയത്.
പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, റിഷി ധവാൻ തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക