നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചതായും പ്രതിപക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .
ബീഹറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവരുമായി യെച്ചൂരി ചര്‍ച്ച നടത്തി.
രാജ്യത്തെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ബ്രിട്ടീഷ്കാര് ഉപ്പിന് ടാക്സ് ചുമത്തിയപ്പോഴാണ് ഗാന്ധിജി അതിനെ എതിര്‍ത്ത് മാര്‍ച്ച് നടത്തിയത്. സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നു എന്നും സീതാറാം യെച്ചൂരി പറഞ്ഞു .
രാജ്യത്തെ കൊള്ളയടിക്കുകയാണ് ബിജെപി ചെയ്യുന്നത് , നമ്മുടെ ഭാരതമെന്ന് പ്രധാനമന്ത്രി എപ്പോഴും പറയുന്നു എന്നാൽ നമ്മുടെ എന്നതിന് അര്‍ത്ഥം ഹിന്ദുക്കളുടെ മാത്രം എന്നല്ല ,ഹിന്ദുവും മുസ്ലീമും എല്ലാവരും ചേരുമ്പോഴാണ് നമ്മള് ആകുന്നത് എന്നും യെച്ചൂരി കൂട്ടിച്ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക