ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിരിക്കുകയാണ് . ഉണ്ണികൃഷ്ണന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മമ്മൂക്ക ക്രിസ്റ്റഫറിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി. അദ്ദേഹത്തെ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവം തന്നെയായിരുന്നു. എല്ലാത്തിനും നന്ദി മമ്മൂക്ക, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടി നായകനായ ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫർ. ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക് . ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ.ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക