സ്ത്രീകൾ പാലപ്പോഴും തങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വലിയ ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയാറുണ്ട്. എന്നാൽ പലപ്പോഴും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആകും നയിക്കുക. ഇത്തരത്തിൽ തള്ളിക്കളയാൻ പാടില്ലാത്ത ഹൃദ്രോഗ ലക്ഷണങ്ങൾ ആയേക്കാവുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നെഞ്ചുവേദനയും സമ്മർദ്ദവും
ഹൃദയഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും നെഞ്ചുവേദനയും സമ്മർദ്ദവും കണ്ടു വരുന്നു.
മനം പുരട്ടൽ, വിയർക്കൽ, ഛർദ്ദി
മനം പുരട്ടൽ, വിയർക്കൽ, ഛർദ്ദി, കഴുത്തിനും താടിക്കും തൊണ്ടയ്ക്കും വയറിനും വേദന എന്നീ ലക്ഷണങ്ങൾ സ്ത്രീകൾ തള്ളിക്കളയരുത്. സ്ത്രീകൾക്ക് ഹൃദയഘാതത്തിന് മുമ്പ് ബോധക്കേട് ഉണ്ടാകാറുണ്ട്.
പുറം വേദന
കൈകൾ, പുറം, കഴുത്ത് താടി, വയർ തുടങ്ങി ശരീരത്തിന്റെ മുകൾ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന തള്ളിക്കളയരുത്. ശ്വാസം എടുക്കാനും ബുദ്ധിമുട്ട് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക