വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് മോചനം നൽകുന്നു. തലേ ദിവസം രാത്രി കുറച്ച് ഉലുവ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഈ വെള്ളം അൽപ്പം ചൂടാക്കിയതിന് ശേഷം കുടിക്കാവുന്നതാണ്.
ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന് സഹായിക്കുന്ന അന്റാസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കി അസിഡിറ്റി, വയറിലെ കനം എന്നിവ ഒഴിവാക്കാൻ ഉലുവ വെള്ളം സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ഉലുവയിൽ ഫ്ളേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ആർത്തവ വേദന അകറ്റാം
ഉലുവയിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ആൽക്കലോയിഡുകളുടെ സാന്നിധ്യമുള്ളതിനാൽ മാസമുറ സമയത്ത് ഉലുവ വെള്ളം കുടിച്ചാൽ വേദന അകലും.
ശരീര ഭാരം നിയന്ത്രിക്കുന്നു
ഉലുവ ശരീരത്തിന്റെ താപനില ഉയർത്തി മെറ്റബോളിസം നിരക്ക് വർധിപ്പിക്കുന്നതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക