അടിവയറിൽ ഉള്ള വേദന
ഗർഭപാത്രത്തിലെ സങ്കോചം കാരണമാണ് ഇത് ഉണ്ടാകുന്നത്. ചൂടുവെള്ളം കുടിക്കുക, ചെറുതായി വയറിൽ ചൂട് വയ്ക്കുക. ആശ്വാസം ലഭിക്കും.
ശക്തമായ രക്തം പോകൽ
നന്നായി വിശ്രമിക്കുക. അയണ്‍ നിറഞ്ഞ ഭക്ഷണം കഴിക്കുക.
കൃത്യത ഇല്ലാത്ത പിരീയഡുകൾ
ഇത്തരത്തിൽ പതിവായി മാസമുറ ക്രമം തെറ്റി വരികയാണെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.
ആർത്തവ ദിനങ്ങളിൽ നല്ല വ്യക്തി ശുചിത്വം പാലിക്കുക.
ദിവസവും കുളിക്കുക.
വൃത്തിയുള്ള വസ്ത്രം ധരിക്കുക.
വൃത്തിയുള്ള കോട്ടണ്‍ തുണി അഥവാ പാഡ് ,സാനിട്ടറി നാപ്കിൻഎന്നിവ ഉപയോഗിക്കുക.
ഉപയോഗിച്ച വസ്ത്രങ്ങൾ ശുദ്ധിയുള്ള വെള്ളത്തിൽ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കാനിടുക
ആവശ്യമുള്ള തുണികളും പാഡുകളും കരുതിയിരിക്കുക. ഉപയോഗിച്ച പാഡുകൾ വലിച്ചെറിയാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക