പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങളുടേതു പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആല്‍ക്കഹോളിസമുള്ളവരുടെ കുടുംബാംഗങ്ങളിലും ആണ്‍മക്കളിലും അമിതമായ മദ്യപാനാസക്തി കാണപ്പെടാനുള്ള സാധ്യത ആല്ക്കഹോളിസമില്ലാത്തവരുടെ അപേക്ഷിച്ച് കൂടുതലാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ ആല്‍ക്കഹോളിസം ബാധിച്ചവരുടെ മക്കളില്‍ പകുതിയിലധികം പേര്‍ക്കും ഇത്തരത്തിലുള്ള ആസക്തി ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതുപോലെ തന്നെ മനുഷ്യശരീരത്തിലെ ചില ജീനുകള്‍ ആല്ക്കഹോളിസത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റു ചില ജീനുകള്‍ ഒരാള്‍ അമിതമദ്യപാനത്തിലേക്കു വഴുതാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക