മുഖത്തിന് നല്ല നിറമുണ്ടെങ്കിലും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൈകാലുകളിലെ കരുവാളിപ്പ് അഥവാ ടാനിങ്. വെയിൽ കൊള്ളുന്നത് കാരണമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. മുഖത്തെ ചർമ്മത്തിന്റെ കാര്യത്തിൽ കൊടുക്കുന്ന ശ്രദ്ധ നാം പലപ്പോഴും കൈകാലുകളുടെ കാര്യത്തിൽ കാണിക്കാറില്ല എന്നത് കൊണ്ടും ഈ പ്രശ്നം കൂടുതൽ വഷളാകുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ വീട്ടിൽ തന്നെ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം.
പച്ചപ്പാല്
.
പാലിന്റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച് പിടിപ്പിച്ചതിന് ശേഷം നല്ലതു പോലെ മസ്സാജ് ചെയ്ത് അല്പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. പാലിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന് സഹായിക്കുന്നത്. ഇത് കൈക്കും കാലിനും നല്ല നിറം നല്കാന് സഹായിക്കുന്നു. മാത്രമല്ല. ഇത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.
ഓറഞ്ച് തൊലിയും പാലും
നല്ലതു പോലെ ഉണക്കിപ്പൊടിച്ച ഓറഞ്ച് തൊലി പാലില്‍ മിക്സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് കൈക്കും കാലിനും നിറം വര്‍ദ്ധിപ്പിക്കുന്നു.
ചന്ദനവും തക്കാളിയും
ചന്ദനം തക്കാളി നീരില്‍ മിക്സ് ചെയ്ത് ഇത് കൈയ്യിലും കാലിലും തേച്ച് പിടിപ്പിച്ച് . 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് കൈകാലിലെ നിറം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ, കുക്കുമ്പര്‍
കറ്റാര്‍ വാഴ അല്പം വെള്ളരിക്ക നീര് കൂടി മിക്സ് ചെയ്ത് അത് കൈക്കും കാലിനും തേച്ച് പിടിപ്പിക്കാം. ഇത് ചർമത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും നൽകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക