ബാക്കി വന്ന ഭക്ഷണം റെഫ്രിഡ്ജറേറ്ററിൽ വച്ച് ചൂടാക്കി കഴിക്കുന്ന പതിവുള്ളവരാണ് മിക്കവാറും പേർ. എന്നാൽ ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ ചൂടാക്കി കഴിക്കുമ്പോൾ അവയിൽ ചില രാസമാറ്റങ്ങൾ നടക്കുകയും ഇത് നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ട
വീണ്ടും ചൂടാക്കുമ്പോൾ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അംശം വിഷമായി മാറും. അതിനാൽ മുട്ട ഒരുകാരണവശാലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
ചിക്കൻ/ ബീഫ്
ചിക്കനിലും ബീഫിലും അടങ്ങിയിരിക്കുന്ന അമിതമായ പ്രോട്ടീൻ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ വിഷാംശമായി മാറും. ഇവ ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിച്ചാൽ രോഗങ്ങളുടെ പിടി വീഴുമെന്നതിൽ സംശയമില്ല.
ചീര
ചീരയിൽ അയണും നൈട്രേറ്റും അടങ്ങിയിരിക്കുന്നതിനാൽ ഇത് വീണ്ടും ചൂടാക്കിയാൽ നൈട്രേറ്റ് നൈട്രൈറ്റായി മാറുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
അരി
ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സർവ്വ സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലില്‍ ഇറിവേഴ്സിബിള്‍ ആയ കയറ്റങ്ങള്‍ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.
കോഫി
കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താല്‍ തണുത്ത പടി മാത്രം കഴിയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക