ബദാം അതേപടി കഴിക്കുന്നതിന് പകരം അല്പം വെള്ളത്തിൽ ഇട്ടു കുതിർത്തതിന് ശേഷം കഴിക്കുകയാണെങ്കിൽ ഫലം ഇരട്ടിയാണ്.
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കുതിർത്ത ബദാം കഴിക്കുന്നത് മെറ്റബോളിസം റേറ്റ് വർധിപ്പിച്ച് വെയ്റ്റ് ലോസ്സിന്റെ വേഗത കൂട്ടുന്നു.
ബദാം ദഹനത്തെ ത്വരിത ഗതിയിലാക്കുന്നു. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നമുള്ളവർക്ക് ബദാം കുതിർത്തത് ശീലമാക്കാം.
നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങൾ പരമാവധി വലിച്ചെടുക്കാൻ കുതിർത്ത ബദാം കഴിക്കുന്നതിലൂടെ സാധ്യമാകും.
തലച്ചോറിന്റെ പ്രവർത്തനത്തെ ഇത് വേഗതയിലാക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത ബദാം കഴിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാധ്യത ഇത് കുറയ്ക്കും.
ചർമ്മ സൗന്ദര്യവും കേശസൗന്ദര്യവും കാത്തുസൂക്ഷിക്കും.
ദിവസവും കഴിക്കുകയാണെങ്കിൽ മൂന്നു ബദാമിൽ കൂടുതൽ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക