ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ ഒന്നിന് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് 5ജി സേവനവുമായി ബന്ധപ്പെട്ട് വീണ്ടും ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ്.
രാജ്യത്ത് 5ജി സേവനം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ഒരു പരിപാടിയിൽ പറഞ്ഞു. 2 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5ജി നെറ്റ്വർക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ മുതൽ ഇന്ത്യയിൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളും ദീപാവലിയോടെ രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ കൂ വഴി 5G അപ്ഡേറ്റ് നൽകി. ഇതിൽ, 5G നെറ്റ്വർക്കിനായി സ്പെക്ട്രം അസൈൻമെന്റ് ലെറ്ററുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം, 5G ലോഞ്ചിന് തയ്യാറെടുക്കാൻ അദ്ദേഹം TSP (ടെലികോം സേവന ദാതാവ്) യോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതോടെ ഇന്ത്യ ഇപ്പോൾ അതിവേഗ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക