വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ ഒരു ഫലമാണ് പേരയ്ക്ക. കഴിക്കാനുള്ള സ്വാദ് മാത്രമല്ല പല ആരോഗ്യഗുണങ്ങളും പേരയ്ക്ക കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. അതിൽ ഒന്നാണ് വൃക്കയിലെ കല്ലുകളുടെ നശീകരണം.
വൃക്കയിൽ കാൽസ്യം അളവ് കൂടുമ്പോൾ ആണ് പ്രധാനമായും കല്ല് ഉണ്ടാകുന്നത്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുകയും വൃക്കകളിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് കൂടാതെ പൊട്ടാസിയം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മര്‍ദം കുറയ്ക്കാൻ പറ്റിയൊരു ഫലമാണ് പേരയ്ക്ക.
വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പേരയ്ക്ക കഴിച്ചാൽ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിനും മുടിക്കും ഏറെ നല്ലതാണ്.
പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ കോപ്പര്‍ ഹോർമോണുകളുടെ ഉത്പാദനത്തിനും വർത്തനത്തിനും സഹായിക്കുന്നതിനാൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറെ നല്ലതാണ് പേരയ്ക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക