മലയാളികൾക്ക് ഇന്ന് ഏറെ പ്രിയമുള്ള ഒരു ആഹാര സാധനമാണ് പൊറോട്ട. പൊറോട്ടയും ബീഫും മലയാളിയുടെ വികാരം ആണെന്നൊക്കെ പറയുന്ന തരത്തിലുള്ള പല വാചകങ്ങളും നാം കേൾക്കാറുണ്ട്. എന്നാൽ മലയാളിയുടെ ഈ വികാരമായ പൊറോട്ട കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും പോഷകം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. മറിച്ച് ആവശ്യത്തിലേറെ ആരോഗ്യപ്രശ്നങ്ങൾ തരുന്നുണ്ട് താനും.
മൈദ, ഡാൽഡ, വനസ്പതി എന്നിവഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. മൈദ ദീർഘകാലം കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയയോടെ തവിടിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റു പോഷകങ്ങളും നഷ്ടമാവുകയും അന്നജം മാത്രം അവശേഷിക്കുകയും .ചെയ്യുന്നു. നാരുകൾ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ആരോഗ്യത്തിന് ദോഷകരമാണ്.
ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ ഈ തവിട് മാറ്റിയ മൈദാ കാരണമാകുന്നു. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ് തുടങ്ങിയ മറ്റു പോഷകങ്ങളൊന്നും ഈ ഭക്ഷണത്തിൽ നിന്ന് ലഭിക്കില്ല. അതിനാൽ പൊറോട്ട ദിവസേന കഴിക്കുന്നത് വഴി ഹൃദയാഘാതത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക