മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ജന്മവാര്ഷിക ദിനമാണ്. സെപ്റ്റംബര്‍ 27ന് . കൊല്ലം പരവൂരിലാണ് അദ്ദേഹത്തിന്റെ ജനനം. പരവൂര്‍ ഗോവിന്ദൻ ദേവരാജൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ദേവരാജൻ മാസ്റ്റര്‍ എന്നാണ് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്നത്.
വയലാര്‍ രാമവര്‍മ്മ, ഒഎൻവി, പി.ഭാസ്കരൻ ഉള്‍പ്പെടെയുള്ള വിഖ്യാത ഗാനരചയിതാക്കളുടെ രചനകൾ മനോഹരമായ ഈണം നൽകി മലയാളത്തിന് സമ്മാനിക്കുകയായിരുന്നു മാസ്റ്റർ.
വയലാർ – ദേവരാജൻ എന്ന പ്രശസ്തമായ കൂട്ടുകെട്ട് സമ്മാനിച്ചത് ഗാന വസന്തം തന്നെയാണ്. ചതുരംഗമാണ് ആദ്യ സിനിമ. മലയാളം, തമിഴ്, കന്നട ഭാഷകളിലായി രണ്ടായിരത്തിനടുത്ത് ഗാനങ്ങൾ മാസ്റ്റര്‍ സംഗീതം നൽകി പുറത്തിറക്കി.
അച്ഛന്റെ കീഴിലായിരുന്നു സംഗീത പഠനം. പതിനെട്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി, ശേഷം സംഗീതക്കച്ചേരികൾ നടത്തി ത്തുടങ്ങി.അനശ്വരങ്ങളായ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കുകയാണ് ദേവരാജൻ മാസ്റ്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക