ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒരു പോഷകമാണ് പ്രോടീൻ എന്നത്. എന്നാൽ ശരീരത്തിന് നല്ലതാണെന്ന് കരുതി നാം പ്രോടീൻ അമിതമായി ഉപയോഗിച്ചാലോ? അത് വിപരീത ഫലമാണ് ഉണ്ടാക്കുക. അമിതമായ പ്രോടീന്റെ ഉപയോഗം മെറ്റബോളിക് സിൻഡ്രോം, അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയാണ് സമ്മാനിക്കുന്നത്.
ഒരു കിലോ ശരീരഭാരത്തിന് 0.8 ഗ്രാം എന്ന നിരക്കിൽ മാത്രമേ നാം പ്രോടീൻ കഴിക്കാൻ പാടുള്ളു. ശരീരഭാരം നിയന്ത്രിക്കാൻ എന്ന പേരിൽ കാര്‍ബോഹൈഡ്രേറ്റും ഫാറ്റും ഒക്കെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി പ്രോടീൻ ഡയറ്റ് സ്വീകരിക്കുന്നവർ നിരവധിയാണ്. പക്ഷെ ശരീരത്തിന് ഇത് വളരെയധികം ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക