കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങളെക്കുറിച്ച് അറിയാം .
എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമായ തക്കാളി ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഗ്രീൻ ടീ പതിവാക്കുക. പൊണ്ണത്തടി കുറയ്ക്കാൻ അത്യുത്തമമാണ് ഗ്രീൻ ടീ. ഗ്രീന്‍ ടീയിലെ കാറ്റെച്ചിനും മറ്റ് ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ.
കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ കൊക്കോയിൽ അടങ്ങിയിട്ടുണ്ട്. മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൊളസ്ട്രോൾ രോഗികൾക്ക് അത്യുത്തമമാണ്. ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ചൂടുള്ള പാലിൽ കലർത്തി കുടിക്കാവുന്നതാണ്.
ബ്ലൂബെറി, ക്രാൻബെറി, ഓറഞ്ച് എന്നിവയുൾപ്പെടെയുള്ള മറ്റ് പഴച്ചാറുകളെ അപേക്ഷിച്ച് മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ വളരെ കൂടുതലാണ്. ഗ്രീൻ ടീ അല്ലെങ്കിൽ റെഡ് വൈൻ എന്നിവയേക്കാൾ ഏകദേശം മൂന്നിരട്ടി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക