അമ്പത് കോടി ക്ലബില്‍ ഇടംനേടിയ കുഞ്ചാക്കോ ബോബൻ ചിത്രമായിരുന്നു ‘ന്നാ താൻ കേസ് കൊട്’ . ചിത്രം റിലീസ് ചെയ്ത് അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ.ചിത്രം ആദ്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരു പ്രധാന കാരണം ‘ദേവദൂതര്‍ പാടി’ എന്ന ഗാനവും കുഞ്ചാക്കോ ബോബന്റെ ചുവടുകളുമായിരുന്നു.
ഇപ്പോൾ ഇതാ അതേ ഗാനത്തിന് ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായും ചുവടുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. പാട്ടിന് താളം പിടിക്കുന്ന ഇസഹാക്കിന്റെ കുസൃതികളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ വീഡിയോയില്‍ കാണാം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക