പനീർ ഏറെ നാൾ കേടാകാതെ സോഫ്റ്റ് ആയി ഇരിക്കാൻ ഒരു എളുപ്പമുള്ള ട്രിക്ക് പരീക്ഷിക്കാം.
ആദ്യം തന്നെ പനീർ ചെറു ക്യൂബുകളാക്കി മുറിക്കുക. ഈ പനീർ കഷണങ്ങൾ ഒരു വിസ്താരമുള്ള പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ശുദ്ധമായ പച്ചവെള്ളം ഒഴിച്ച് പാത്രം മൂടി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ടു ദിവസം കൂടുമ്പോഴോ nവെള്ളം മാറ്റി കൊടുക്കണം. പാചകം ചെയ്യാൻ എടുക്കുന്നത് വരെ ഈ പ്രക്രിയ തുടരുക. പനീർ ഫ്രഷ് ആയും സോഫ്റ്റ് ആയും ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക