പ്രശസ്ത സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളായ കള്ളിയത്ത് ടിഎംടി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ (Kerala Blasters FC) ഔദ്യോഗിക പങ്കാളികളാവും എന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യയില്‍ നൂതനമായ ഉരുക്ക് ഉല്പന്നങ്ങളും വിപ്ലവകരമായ നിര്‍മാണ പ്രക്രിയകളും അവതരിപ്പിച്ച് സ്റ്റീല്‍ വ്യവസായത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സംഭരംഭമാണ് ള്ളിയത്ത് ടിഎംടി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ അവരുടെ ഔദ്യോഗിക പങ്കാളിയായി പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കള്ളിയത്ത് ടിഎംടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക