എത്ര തന്നെ വൃത്തിയാക്കിയാലും നമ്മുടെ വീട്ടിൽ നിന്നും പലപ്പോഴും വിട്ട് പോകാത്ത ഒന്നാണ് പല്ലി. പലപ്പോഴും ഇത് വലിയ ശല്യം ഉണ്ടാക്കും. പല്ലികളെ പൂർണമായും തുരത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ നോക്കാം.
ആവശ്യമായ സാധനങ്ങൾ
കർപ്പൂരം പൊടിച്ചത് ഏഴ് എണ്ണം
നാരങ്ങാനീര് ഒരെണ്ണത്തിന്റെ നീര്
ആപ്പിൾ സൈഡർ വിനാഗിരി നാല് ടേബിൾ സ്പൂൺ. ഇതില്ലെങ്കിൽ സാധാരണ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. പക്ഷെ കൂടുതൽ ഫലപ്രദം ആപ്പിൾ സൈഡർ വിനാഗിരി ആണ്.
വെള്ളം ഒന്നര ഗ്ലാസ്
ഇവയെല്ലാം നന്നായി കലർത്തി അരിച്ചതിന് ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി ശല്യം ഉള്ളയിടങ്ങളിൽ ആഴ്ചയിൽ രണ്ട് തവണ വച്ച് സ്പ്രേ ചെയ്തു കൊടുക്കുക. പല്ലി ശല്യം പൂർണ്ണമായും ഒഴിവാകും. പല്ലിയെ കൂടാതെ ചിലന്തി, ഉറുമ്പ്, ഈച്ച, കൊതുക് എന്നിവയും ഇതിന്റെ മണം കേട്ടാൽ വരില്ല. മാറാല പിടിക്കുന്ന സ്ഥലങ്ങളിൽ മാറാല മാറ്റിയതിന് ശേഷം ഇത് സ്പ്രേ ചെയ്താൽ മാറാല കെട്ടുന്നത് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക