ഏറെനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ പലപ്പോഴും ഫ്ലാസ്കിനുള്ളിൽ ഒരു ദുർഗന്ധം വന്നു നിറയാറുണ്ട്. പിന്നീട് ആ ഫ്ളാസ്കിൽ എന്ത് തന്നെ ഒഴിച്ച് വച്ചാലും അതിനും ഈ ഗന്ധം കിട്ടും. അതിനാൽ തന്നെ അത് പിന്നെ നമുക്ക് കുടിക്കാൻ ബുദ്ധിമുട്ട് ആകും. നന്നായി ഉരച്ച് എത്ര തവണ കഴുകിയാലും ഈ മണം പലപ്പോഴും മാറാറില്ല. ഇത് മാറ്റാനായി കുറച്ച് ടൂത്ത് പേസ്റ്റ് മാത്രം മതി.
ഇതിനായി ഒരു കപ്പിലേക്ക് ഒരു സ്പൂൺ ടൂത്തപേസ്റ്റ് ഇടുക. അതിനു ശേഷം അതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്യുക. കട്ടയില്ലാതെ വേണം മിക്സ് ചെയ്യാൻ. ഇത് ഫ്ലാസ്കിലേക്ക് ഒഴിച്ച് പത്തു മിനുട്ട് മാറ്റി വയ്ക്കുക. അതിനുശേഷം ഈ വെളളം കളഞ്ഞ് രണ്ടുമൂന്നു തവണ ചൂടുവെള്ളം കൊണ്ട് നന്നായി കഴുകുക. ഗന്ധം മാറിയിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക