ഭക്ഷണസാധനങ്ങൾ ചൂടോടു കൂടി സൂക്ഷിക്കാനാണ് നാം കാസറോൾ ഉപയോഗിക്കുന്നത്. എന്നാൽ കാലപ്പഴക്കം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പലപ്പോഴും കാസറോളിൽ ചൂട് നിൽക്കാത്ത അവസ്ഥയുണ്ടാകും . ഇതിനു പരിഹാരമായി ഒരു കാര്യം ചെയ്യാം.
നന്നായി തിളച്ച വെള്ളം എടുക്കുക. അത് കാസറോളിൽ ഒഴിച്ചതിന് ശേഷം നന്നായി മൂടി ഒരു പതിനഞ്ച് മിനുട്ട് വയ്ക്കുക. അതിനു ശേഷം മൂടി തുറന്ന് വെള്ളം ഒന്ന് ചുറ്റിച്ചതിന് ശേഷം അത് കളഞ്ഞ് കാസറോൾ തുടച്ചെടുക്കുക. ഉടൻ തന്നെ ഭക്ഷണസാധനങ്ങൾ ഇതിലേക്ക് ഇട്ടു മൂടി വച്ചാൽ ചൂട് അതുപോലെ തന്നെ ഏറെനേരം നിൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക