വിഘ്നങ്ങെല്ലാം അകറ്റി ഐശ്വര്യം പ്രദാനം ചെയ്യുന്ന ദേവനായാണ് നാം എല്ലാവരും വിഘ്നേശ്വരനെ കാണുന്നത്. കാര്യങ്ങള്‍ തുടങ്ങുമ്പോൾ അല്ലെങ്കിൽ പൂജാദി കര്‍മങ്ങളിലുമെല്ലാം ആദ്യത്തെ പൂജ വിഘ്നേശ്വരനായിരിയ്ക്കും. തടസങ്ങള്‍ മാറാന്‍ ഇത് അത്യുത്തമാണെന്നാണ് വിശ്വാസം.
ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന വിശ്വാസത്താൽ നാം ഗണപതിയുടെ ചിത്രങ്ങളും ഗണേശവിഗ്രഹങ്ങളും വീട്ടിലും വയ്ക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ ഗണേശവിഗ്രഹവും ഫോട്ടോകളും വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. വാസ്തു പ്രകാരമാണ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ദോഷഫലമാകും കൊണ്ടുവരിക.
വിഘ്നേശ്വരനെ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പൂമുഖ വാതിലില്‍ ഗണേശന്റെ ഫോട്ടോ വയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുതുതായി വീടു മാറുമ്പോഴോ വാങ്ങുമ്പോഴോ ഇത് ഉത്തമമാണ്.
2. ഒരിക്കലും തെക്കുവശത്തു ഗണേശനെ വയ്ക്കരുത്. ഇത് ദോഷങ്ങള്‍ വരുത്തും.
3.ഗണേശചിത്രം വടക്കോ വടക്കുകിഴക്കോ ആയി വച്ചാൽ ദാമ്പത്യം, മറ്റു കുടുംബബന്ധങ്ങള്‍ എന്നിവയില്‍ സ്ഥിരത കൈവരും.
4. പൊസറ്റീവ് ഊര്‍ജം കൊണ്ടു വരുന്നതിനാൽ ഡൈനിംഗ് മുറിയില്‍ ഗണപതി വിഗ്രഹമോ ഫോട്ടോയോ വയ്ക്കുന്നത് ആരോഗ്യപരമായി ഏറെ നല്ലതാണ്.
5. ബാത്റൂമിനോടു ചേര്‍ന്ന ചുവരിലോ പരിസരത്തോ വിഘ്നേശ്വര വിഗ്രഹമോ ഫോട്ടോയോ ചിത്രങ്ങളോ വയ്ക്കുന്നത് ദോഷമാണ്.
6. ഗണേശവിഗ്രഹമോ ഫോട്ടോയോ കിടപ്പുമുറിയില്‍ യാതൊരു കാരണവശാലും പാടില്ല..
7. നൃത്തം ചെയ്യുന്ന യാതൊരു ദേവതകളുടേയും ചിത്രങ്ങളോ വിഗ്രഹമോ നല്ലതല്ലെന്നാണ് പറയുന്നത്. ഇത് രൗദ്രഭാവം സൂചിപ്പിയ്ക്കുന്നതാണ് കാരണം. നടരാജ വിഗ്രഹവും ഇതുപോലെ വീട്ടില്‍ വയ്ക്കരുതെന്നാണ് പ്രമാണം.അതുപോലെ നൃത്തം ചെയ്യുന്ന ഗണേശ വിഗ്രഹവും പാടില്ല.
8. വെളുത്ത ഗണപതി വിഗ്രഹമോ ഫോട്ടോയോ ചിത്രങ്ങളോ വയ്ക്കുന്നത് സന്തോഷത്തിനും അഭിവൃദ്ധിയ്ക്കും സാമ്പത്തികഭദ്രതയ്ക്കും ഏറെ നല്ലതാണ്.
9. പൊസറ്റീവ് ഊര്‍ജവും നല്ല ഭാഗ്യവും നല്കുന്നതിനാൽ മാവ്, ആല്, ആര്യവേപ്പ് എന്നീ മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഗണേശവിഗ്രഹങ്ങള്‍ വാതില്ക്കല് വയ്ക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരും.
10. ക്രിസ്റ്റല്‍ കൊണ്ടു നിര്‍മിച്ച ഗണേശവിഗ്രഹങ്ങള്‍ വീട്ടിലെ വാസ്തുദോഷങ്ങള്‍ അകറ്റും.
11. ഗണപതിയുടെ പത്നിമാരായ റിഥി, സിദ്ധി എന്നിവരുടെ അപ്രീതിയ്ക്കു കാരണമാകുമെന്നുവെന്നു പറയപ്പെടുന്നതിനാൽ പൂജാമുറിയില്‍ ഒന്നില്‍ കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ പാടില്ല.
12. ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുന്നതിനാൽ ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ജോലിസ്ഥലത്ത് നില്ക്കു ന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.
13. വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍ ഏറെ നല്ലതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക