പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ ആശ്രയ കിറ്റിലെ അഴിമതിയിൽ പ്രതികരണവുമായി ത്രിവേണി സൂപ്പർമാർക്കറ്റ് അധികൃതർ രംഗത്ത്. അരിയുടെ ലഭ്യത കുറവ് മൂലമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട നിശ്ചിത അളവിൽ നിന്ന് അരി കുറഞ്ഞതെന്ന് ത്രിവേണി സൂപ്പർമാർക്കറ്റ് മാനേജർ ലതിക വ്യക്തമാക്കി.
വാതം, ലൈംഗികശേഷിക്കുറവ്, പ്രമേഹം; എല്ലാത്തിനും ഒരൊറ്റ പരിഹാരം; പറങ്കിമാവിന്റെ ഔഷധ ഗുണങ്ങൾ
ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് മുൻകൂട്ടി തന്നെ വിവരം നൽകിയിട്ടുള്ളതാണ്. എന്നാൽ ഫോൺ മുഖേനയുള്ള സന്ദേശത്തിൽ ഇത് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. രേഖാമൂലം ഇത് സംബന്ധിച്ച് നോട്ടീസും നൽകിയിട്ടില്ല. ഇതേസമയം ത്രിവേണി സൂപ്പർമാർക്കറ്റിന്റെ നടത്തിപ്പിൽ സുതാര്യ സമീപനമാണ് ഇതുവരെ തുടരുന്നത്.
പല്ലിന്റെ ആരോഗ്യത്തിന് ഇനി പൽപ്പൊടി ശീലമാക്കാം; വീട്ടിൽ തന്നെ തയ്യാറാക്കാം; ഗുണങ്ങൾ ഏറെ
സാധനങ്ങളുടെ ലഭ്യത കുറവ് നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. പാക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ കുടുംബശ്രീക്ക് നൽകിയ അളവിലുള്ള ബില്ല് മാത്രമാണ് നഗരസഭയ്ക്ക് നൽകിയിട്ടുള്ളത്. ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിൽ ഒരു അഴിമതിയും ഇത് വരെ നടത്തിയിട്ടില്ലെന്നും ത്രിവേണി സൂപ്പർമാർക്കറ്റ് മാനേജർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക